കൊയിലാണ്ടി: ലോറിയിൽനിന്ന് മാർബിൾ ഇറക്കുന്നതിനിടെദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. കൊയക്കാട് പുലിപ്പറമ്പിൽ താഴെവാകയാട് തേനാം കണ്ടി ഷിബിയാണ് (46) മരിച്ചത്. കൂടെയുണ്ടായിരുന്ന മന്ദങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കവേ ദേഹത്ത് വീഴുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഷിബിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ ഷെറിൻ ലാലിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.അച്ഛൻ: ബാലൻ.അമ്മ: ശാന്ത. ഭാര്യ: ബിബിന. മക്കൾ: നിവേദ് (വാകയാട് എച്ച്എസ് എസ് വിദ്യാർഥി), നിവേദിത (കാഞ്ഞിക്കാവ് എൽപി സ്കൂൾ വിദ്യാർഥിനി). സഹോദരൻ: സുധീഷ്.